nss
ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ കരയോഗ പ്രവർത്തക യോഗം യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ കരയോഗ പ്രവർത്തക യോഗം നടത്തി. സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും കരയോഗ തലത്തിലെ പ്രവർത്തനങ്ങൾ പുനരുജീവിപ്പിക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടത്തി. യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. നായർ സർവീസ് സൊസൈറ്റിയുടെ സാമൂഹിക ക്ഷേമപദ്ധതിയുടെ ഭാഗമായി ഓരോ കരയോഗത്തിലെയും ഒരു കുട്ടിക്ക് എന്ന ക്രമത്തിൽ നൽകി വരുന്ന വിദ്യാഭ്യാസ ധനസഹായമായ 1,53,000 രൂപ യൂണിയൻ പ്രസിഡന്റ് വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി. പ്രഭ, സെക്രട്ടറി ബി.കെ.മോഹൻദാസ്, ടി.ഡി.ഗോപാലകൃഷ്ണൻ നായർ, രമേശ്ചന്ദ്രൻ പിള്ള, കെ.ആർ.സജീവൻ, കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.