27-velicham
പത്തനംതിട്ട എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

മുട്ടത്തുകോണം: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള സപ്ത ദിന സഹവാസ ക്യാമ്പ് തുമ്പമൺ നോർത്ത് ഗവ. എൽ. പി. ജി. എസിൽ തുടങ്ങി ജനുവരി 1 ന് സമാപിക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് രാജൻ ചെറിയത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിബി നൈനാൻ മാത്യു , പ്രോഗ്രാം ഓഫീസർ പ്രീതി. കെ. പ്രസാദ് , അനിത എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി. ഗിരീഷ് സ്വാഗതവും അഗ്രജ ആർ.കൃഷ്ണ നന്ദിയും പറഞ്ഞു.