കോന്നി: ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഭിന്നശേഷി സഹവാസ ക്യാമ്പ് നടന്നു. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ, എസ്.എസ് കെ പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി എ.പി, കോന്നി എ.ഇ.ഒ സന്ധ്യ, ശ്രീജ രാജീവ്, അമ്പിളി ഗോപാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുന്ദരൻ, ബി.പി.സി ശൈലജകുമാരി, ബി.ആർ.സി. ട്രെയിനർ ജയന്തി എസ്.എന്നിവർ സംസാരിച്ചു.