 
കോന്നി: കിഴക്കുപുറം - മേലകത്തുപടി - കണ്ടത്ത് കാരോട്ട് കണ്ടത്തികുരിശുമൂട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയാലപ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽപ്പെട്ട ഈ റോഡ് ഒരു നൂറ്റാണ്ട് മുൻപ് മുതൽ കിഴക്കുപുറത്തു നിന്ന് എളുപ്പം വടക്കുപ്പുറം -കുമ്പഴ- പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പോകാൻ കിഴക്കുപുറം നിവാസികൾ ഉപയോഗിച്ച് കൊണ്ടിരുന്ന പ്രധാന പാതയായിരുന്നു.ഇപ്പോൾ ഈ റോഡ് തകർന്നു കിടക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.