തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1498 നെടുമ്പ്രം ഈസ്റ്റ് ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും ജനുവരി 1 മുതൽ നാലുവരെ നടക്കും. ഒന്നിന് രാവിലെ 6.30ന് ഗണപതി ഹോമം 7.30ന് ശാഖാ ചെയർമാൻ സന്തോഷ് ചാപ്പുഴ കൊടിയേറ്റും. എട്ടിന് ഗുരുദേവസ്തുതികൾ 8.30ന് ഗുരുഭാഗവത പാരായണം 12.30ന് സമൂഹസദ്യ 6.30ന് ദീപാരാധന 7.30ന് ദേവീപൂജ. രണ്ടിനും മൂന്നിനും രാവിലെ മുതൽ ഗുരുദേവസ്തുതികൾ 8.30ന് ഗുരുഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന 7.30ന് ദേവീപൂജ. മൂന്നിന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ. നാലിന് രാവിലെ ഗണപതിഹോമം, ഗുരുദേവസ്തുതികൾ, ഗുരുഭാഗവത പാരായണം വൈകിട്ട് 6.30ന് ദീപാരാധന ഏഴിന് ദേവീപൂജ 7.30ന് പൊടിയാടി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്.