പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 339-ാം ഇലന്തൂർ ശാഖയിലെ ഗുരുക്ഷേത്രത്തിലെ 24-ാമത് പ്രതിഷ്ഠാ വാർഷികം 31ന് സുബിൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.പി ബാലചന്ദ്രൻ, സെക്രട്ടറി ശശിധരൻ വി.എസ് എന്നിവർ അറിയിച്ചു. രാവിലെ 4.30ന് പള്ളിയുണർത്തൽ, 4.35ന് നിർമ്മാല്യദർശനം, 4.45ന് അഭിഷേകം, മലർനേദ്യം, 5ന് ശാന്തിഹവനം, ഗണപതിഹോമം, 6ന് ഉഷപൂജ, 6.30ന് ആചാര്യവരണം, 6.40ന് പ്രസാദശുദ്ധി, 8ന് തൃക്കൊടിയേറ്റ്‌, 9.30ന് കലശപൂജ, 11ന് കലശാഭിഷേകം, 11.30ന് വിശേഷാൽ മഹാഗുരുപൂജ, സമൂഹപ്രാർഥന, 1ന് പ്രസാദമൂട്ട്, 6.30ന് വിശേഷാൽ ദീപാരാധന, ദീപകാഴ്ച, 7.30ന് കൊടിയറക്ക് , മംഗളപൂജ, 8ന് അത്താഴപൂജ, മംഗളപൂജ.