തിരുവല്ല: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം മുത്തൂർ 100 ശാഖയുടെ ആഭിമുഖ്യത്തിലുള്ള പദയാത്ര പുറപ്പെട്ടു. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി പീതപതാക കൈമാറി. പദയാത്ര ക്യാപ്റ്റൻ അജയകുമാറും വൈസ് ക്യാപ്റ്റൻ രാജപ്പനുമാണ്. യൂണിയൻ കമ്മിറ്റിയംഗം കെ.കെ.പുരുഷോത്തമൻ, കമ്മിറ്റിയംഗം കൊച്ചുകുഞ്ഞ്, കുടുംബയൂണിറ്റ് കൺവീനർ വിജയപ്പൻ, വനിതാ സംഘം പ്രസിഡന്റ് സുജാത പ്രസന്നൻ എന്നിവർ നേതൃത്വം നൽകുന്ന പദയാത്ര ഓച്ചിറ, കരുനാഗപ്പള്ളി റൂട്ടിലൂടെ സഞ്ചരിച്ച് 30ന് വൈകിട്ട് ശിവഗിരിയിൽ എത്തിച്ചേരും.