തിരുവല്ല: എ.ഐ.വൈ.എഫ്. തിരുവല്ല ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് തണ്ണീർ പന്തലിൽ ലഘുഭക്ഷണവും ശീതളപാനീയവും നൽകി. സി.പി.ഐ. മണ്ഡലം സെക്രട്ടറി റെജി പി.എസ്. ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. ടൗൺ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം കമ്മിറ്റിയംഗം ലിജു വർഗീസ്, മേഖല കമ്മിറ്റിയംഗങ്ങളായ അനിത പ്രസാദ്, ശ്രീവൽസ് തമ്പി,ബിൻസൺ ജോർജ്, അർജുൻ എസ്, ഹരീകൃഷ്ണൻ, അനിൽകുമാർ, ചന്ദ്രേഷ് എന്നിവർ പങ്കെടുത്തു.