padayathra
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ശിവഗിരി-ഗുരുകുലം തീർത്ഥാടന പദയാത്ര എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: 90-ാമത് ശിവഗിരി-ഗുരുകുലം തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് ശിവഗിരി-ഗുരുകുലം തീർത്ഥാടന പദയാത്ര പുറപ്പെട്ടു. എം.ജി. യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതവും യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണവും നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സംഘടനാസന്ദേശം നൽകി. കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി പദയാത്രാ ക്യാപ്റ്റന്മാരായ അനിൽ ചക്രപാണി, പ്രസന്നകുമാർ എന്നിവർക്ക് പീതപതാക കൈമാറി. യൂണിയൻ കൗൺസിലർമാരായ രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, പെൻഷനേഴ്‌സ് ഫോറം സെക്രട്ടറി അംബിക പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. പദയാത്ര വിവിധ യൂണിയനുകളുടെയും ശാഖകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 30ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.