പന്തളം: മുടിയൂർക്കോണം മോഡൽ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ക്രിസ്മസ് നവവത്സരാഘോഷവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോൺ മാത്യു കുഴിക്കാല ക്രിസ്മസ് നവവത്സര സന്ദേശം നൽകി. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.കെ വേണുഗോപാൽ നയിച്ചു. കൗൺസിലർ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാമകൃഷ്ണൻ അഡ്വ.ബിന്നി, എൻ.വിജയൻ ,കെ.ബി ജി എന്നിവർ പ്രസംഗിച്ചു.