dharna

തിരുവല്ല: ശമ്പള കുടിശിക ഉടൻ വിതരണം ചെയ്യുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ജി.ഷാനവാസ്, കെ.എസ്.ജോഷി, കെ.ജി.മുകേഷ്, കെ.ജി.കുട്ടൻ നായർ, വേണു, ഉഷാ രാധാകൃഷ്ണൻ, സരോജിനി എന്നിവർ പ്രസംഗിച്ചു.