v


പത്തനംതിട്ട: പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ജനുവരി 17 മുതൽ 28 വരെ കളമശേരിയിലുളള കീഡ് കാമ്പസിൽ 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 5900 രൂപ ഫീസ് അടച്ച് ജനുവരി ആറിന് മുൻപ് അപേക്ഷിക്കണം. ഫോൺ: 0484 2 550 322, 2 532 890, 9605 542 061.