പന്തളം: പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗര വിചാരണപ്രതിഷേധ വാഹന പ്രചരണ ജാഥ നടത്തും. രൂക്ഷമായ വില കയറ്റത്തിനും അനധികൃത പിൻവാതിൽ നിയമനത്തിനെതിരെയാണ് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നത്. ബുധൻ വ്യാഴം ദിവസങ്ങളിൽ പ്രതിഷേധ ജാഥ നടക്കും. ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ് ജാഥ നയിക്കും. ഇന്ന് രാവിലെ പെരുമ്പുളിക്കൽ ദേവരു ക്ഷേത്ര ജംഗ്ഷനിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് കൊടുമണ്ണിൽ സമാപിക്കുന്ന യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യും. 29ന് നടക്കുന്ന ജാഥാ പര്യടനത്തിൽ ആന്റോ ആന്റണി എം.പി,പഴകുളം മധു , പന്തളം സുധാകരൻ, പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ,തോപ്പിൽ ഗോപകുമാർ എന്നിവർ പങ്കെടുക്കും.