പന്തളം: ജനപങ്കാളിത്തമില്ലാതെ പ്രഹസനമായി നടത്തിയ വർക്കിംഗ് ഗ്രൂപ്പ് യോഗവും അവതാളത്തിലാകുന്ന പദ്ധതികളും പന്തളം നഗരസഭാ ഭരണം പരാജയപ്പെടുത്തുന്നുവെന്ന് നഗരസഭ ഇടതുമുന്നണി പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന പദ്ധതി രൂപീകരണത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ നിർബന്ധിച്ച് പങ്കെടുപ്പിച്ച അങ്കണവാടി അദ്ധ്യാപകരും നഗരസഭയിലെ ജീവനക്കാരും ഏതാനും കൗൺസിലർമാരും ഒഴിച്ചാൽ ഇരുപതിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നും 14 കോടിയോടടുത്ത് ഡി.പി.സി. അംഗീകാരം കൊടുത്ത പദ്ധതികളിൽ വെറും 24 ശതമാനം മാത്രമേ ചിലവഴിച്ചിട്ടുളളുവെന്നും ലസിത നായർ പറഞ്ഞു.