പന്തളം: മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്താനായി ആവിഷ്‌കരിച്ച സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പന്തളം നഗരസഭയിൽ തുടങ്ങി. ഹരിതമിത്രം മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചുള്ള പ്രവർത്തന ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവഹിച്ചു. മുൻസിപ്പൽ സെക്രട്ടറി അനിത, ഹെൽത്ത് ഇൻസ്‌പെക്ടർ പുഷ്പകുമാർ, വികസനകാര്യ ചെയർമാൻ ബെന്നി മാത്യു , ക്ഷേമകാര്യ ചെയർപേഴ്‌സൺ സീന.കെ.സി.ഡി.എസ് ചെയർപേഴ്‌സൺ രാജലക്ഷ്മി , കൗൺസിൽ അംഗങ്ങളായ കെ.ആർ.രവി , കിഷോർ കുമാർ ,പുഷ്പലത, ഉഷാമധു, ബിന്ദുകുമാരി, കെ.ആർ.വിജയകുമാർ,ശ്രീദേവി,, എന്നിവർ പ്രസംഗിച്ചു. ഹരിതമിത്രം ഡി.പി.സി ലിജോമോൻ , സൂരജ് , സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.