ചെങ്ങന്നൂർ: കേരള എനർജി മാനേജ്‌മെന്റ് , സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും, ഭൂമിത്രസേന ക്ലബും ചേർന്ന് ഊർജ്ജ സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. തിരുവൻവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങ് തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞയും, റാലിയും, ഒപ്പുശേഖരണവും നടത്തി.