അങ്ങാടിക്കൽ തെക്ക് : ചാലപറമ്പ് കായലു കണ്ണമ്പള്ളി ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ജനുവരി മൂന്നിന് നടക്കും. രാവിലെ ഗണപതി പൂജ, പള്ളി ഉണർത്തൽ തുടർന്ന് ക്ഷേത്രാചാരപരമായ ചടങ്ങുകൾ.
വൈകിട്ട് മൂന്ന് മുതൽ കാവിൽ എഴുന്നെള്ളത്ത്, വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ഗ്രാമം ചുറ്റി നടത്തുന്ന എഴുന്നെള്ളത്ത്. വൈകിട്ട് ആറിന് വള്ളുവേലിപ്പടി നാക്കാലിക്കടവിൽ ആറാട്ടിനു ശേഷം ക്ഷേത്രവക മറ്റപള്ളിക്കാവിലത്തും അവിടെ നിന്ന് നൂറുകണക്കിന് വഴിവിളക്കുകൾ, കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത്. രാത്രി നാടകം, ഗാനമേള.