28-mahatma
ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് എസ്.എഫ്.ഐ കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ജനസേവനകേന്ദ്രത്തിൽ നടത്തിയ കലാപരിപാടികൾ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: മനുഷ്യത്വമാണ് എസ്.എഫ്.ഐ യുടെ മുഖമുദ്രയെന്നും അസമത്വങ്ങൾക്കെതിരെ പോരാടുക എന്നതാണ് എസ്.എഫ്.ഐ പഠിപ്പിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് എസ്.എഫ്.ഐ കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ജനസേവനകേന്ദ്രത്തിൽ നടത്തിയ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷനായിരുന്നു. മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ അശോക് കുമാർ, എസ്.എഫ്‌.ഐ ഏരിയ സെക്രട്ടറി അർജുൻ, പ്രസിഡന്റ് കിരൺ, ബാലജനസഖ്യം പ്രസിഡന്റ് നീരജ് വൈസ് പ്രസിഡന്റ് ധന്യാദേവി, സുധീഷ്, അലൻ, ആദിത്യൻ, വിശാൽ എന്നിവർ സംസാരിച്ചു. മഹാത്മയിലെ അന്തേവാസികൾക്ക് അന്നദാനവും വസ്ത്രദാനവും നടത്തി. മഹാത്മാ ജോയിൻ സെക്രട്ടറി സി.വി.ചന്ദ്രൻ സ്വാഗതവും യൂണിറ്റ് മാനേജർ മധുസൂദനൻ നന്ദിയും പറഞ്ഞു.