28-rajaraja-varma-1
തൃക്കേട്ടനാൾ രാജരാജ വർമ

പന്തളം: ശബരിമല മകരവിളക്ക് ഉത്സവത്തിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്രയിൽ പന്തളം ഊട്ടുപുര കൊട്ടാരത്തിൽ തൃക്കേട്ടനാൾ രാജരാജ വർമ്മ(67), പന്തളം വലിയരാജ മകയിരംനാൾ രാഘവ വർമ്മ രാജയുടെ പ്രതിനിധിയാകും.
പന്തളം ഊട്ടുപുര കൊട്ടാരത്തിൽ മാലതി തമ്പുരാട്ടിയുടെയും പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് രാമൻ നമ്പൂതിരിയുടെയും മൂത്ത പുത്രനാണ് രാജരാജ വർമ്മ. പ്രീമിയർ കേബിൾസ്, പാറ്റ്സ്വിൻ എന്നീ കമ്പനികളിലും . എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിലും ജോലിനോക്കിയിട്ടുണ്ട്. ലളിതഗാന രചയിതാവായ അദ്ദേഹം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
എറണാകുളം വാര്യംറോഡിൽ മംഗള ലെയിൻ കമാസിലാണ് താമസം. വൈക്കം കോട്ടുശേരി കോവിലകത്ത് സുഷമ വർമ്മയാണ് ഭാര്യ. മക്കൾ: രമ്യ ആർ.വർമ്മ, സുജിത്ത് വർമ്മ . മരുമകൻ: അഭിലാഷ് ജി.വർമ്മ. പന്തളം കൊട്ടാരം നിർവാഹകസംഘം ജോയിന്റ് സെക്രട്ടറി സുരേഷ് വർമ്മ, സുലോചന തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സരള തമ്പുരാട്ടി, സുമ തമ്പുരാട്ടി എന്നിവർ സഹോദരങ്ങളാണ്. പത്രസമ്മേളനത്തിൽ കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി പി. എൻ. നാരായണ വർമ്മ, ജോ: സെക്രട്ടറി എം.ആർ. സുരേഷ് വർമ്മ, ട്രഷറർ എൻ. ദീപാവർമ്മ എന്നിവർ പങ്കെടുത്തു.