നെടുമ്പ്രം: ഗ്രാമ പഞ്ചായത്ത് ഫിഷറീസ് വകുപ്പിന്റെ മേനോട്ടത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന മുറ്റത്തൊരു മീൻതോട്ടം അരസെന്റ് പടുതക്കുളം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 10 ദിവസത്തിനകം 9961419434 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം .