പത്തനംതിട്ട : ബാങ്കിന്റെ ജപ്തി ലേല നടപടികൾ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കർഷക പ്രതിഷേധയോഗം നടത്തി. സീതത്തോട് മോഹനൻ ഉദ്ഘാടനം ചെയ്തു. കർഷകർ എടുത്ത ലോണിന് കൊള്ളപ്പലിശ ഈടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വർഗീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വി.പി ജയിംസ്, അനിരുദ്ധൻ, ഷാഹുൽ ഹമീദ്, പ്രസുകുമാർ. അമ്പിളി ശശി, രാമചന്ദ്രൻ പിള്ള, സോമനാഥൻ നായർ, പി.എസ് ഇന്ദിര, മറിയാമ്മ സാമുവൽ, കെ. എം.വർഗീസ് എന്നിവർ സംസാരിച്ചു.