s

ചെങ്ങന്നൂർ: സേവാഭാരതി തിരുവൻവണ്ടൂർ യുണിറ്റിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരോഗ്യ പരിശോധന ആരംഭിച്ചു. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിൽ പ്രവർത്തിക്കുന്ന അയ്യപ്പ സേവാസമാജത്തിന്റെ ഇൻഫർമേഷൻ സെന്ററിലാണ് സേവാഭാരതി യൂണിറ്റിന്റെ ആരോഗ്യ വിഭാഗത്തിന്റെ കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് പരിശോധന നടത്തിവരുന്നത്. അന്നദാനവും നടത്തുന്നുണ്ട്. അന്നദാനത്തിന്റെ ഉദ്ഘാടനം സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് കെ. ഗോപകുമാർ നിർവഹിച്ചു. എസ്. ശ്രീജിത്ത്, പാണ്ടനാട് രാധാകൃഷ്ണൻ, സുരേഷ് അംബേരത്ത്, അനിൽ, ജി. ദീപക്, സുജ സുഭാഷ്, ആർ.ഡി. രാജീവ് എന്നിവർ പ്രസംഗിച്ചു.