1
മല്ലപ്പള്ളിയിൽ നടന്ന ജനചേതന യാത്രയുടെ സ്വീകരണ സമ്മേളനം ജാഥ മാനേജർ പി .കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ .മധു നയിച്ച ജനചേതന യാത്രയ്ക്ക് മല്ലപ്പള്ളിയിൽ സ്വികരണം നൽകി. ജാഥാ മാനേജർ പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ജെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എ.പി ജയൻ, ടി.കെ. ജി.നായർ , വി.കൃഷ്ണകുമാർ, എസ്. നാസർ, പി.കെ .ഹരികുമാർ, കെ.എം ബാബു, അജിത് കോളോടി, കെ.പി രാധാകൃഷ്ണൻ , അഡ്വ. ജിനോയ് ജോർജ്, തോമസ് മാത്യു , വി.ബാലചന്ദ്രൻ , ഫ്രാൻസിസ് വി.ആന്റണി, ജോസ് കുറഞ്ഞൂർ എന്നിവർ പ്രസംഗിച്ചു.