അടൂർ : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള കുടിശിക ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള. ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ .ജി.ഒ .എഫ്) അടൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പുഷ്പ.എസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഗിരീഷ് പി.എസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ ഡോ.ഹരികുമാർ.ജെ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എസ്. വിമൽ കുമാർ, അജിത് ഗണേഷ്, ഡോ. സായി പ്രസാദ്.എസ്, ഹാബി സി.കെ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗിരീഷ് പി.എസ്. (പ്രസിഡന്റ്), വിഷ്ണു .എസ് (സെക്രട്ടറി), രാജീവ് . ആർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു