 
മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാ ഭദ്രകാളിദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു.വിവിധ പരിപാടികൾ, വിശേഷാൽ പൂജകൾ, തിരുവാഭരണ ചാർത്ത് എന്നിവക്കു പുറമേ പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്നും ഉഷ കാവടിയും കുളത്തൂർ മഹാദേവി ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളിൽനിന്നും പാരമ്പര്യ ആചാരാനുഷ്ഠാന പ്രകാരമുള്ള കാവടിയാട്ടവും നടന്നു. വൈകിട്ട് സംഗീത പ്രതിഭകളെ അണിനിരത്തി ഭജനയും കോട്ടാങ്ങൽ ദേവസ്വത്തിന്റെ വകയായ കളമെഴുത്തും പാട്ടും നടന്നു. ഇതോടെ 41 മണ്ഡലകാലത്തെ കളമെഴുത്തുംപാട്ടിനും സമാപനം കുറിച്ചു.