28-hnss-kavumbhagom
തിരുവല്ലാ ഡി.വൈ.എസ്.പി. രാജപ്പൻ റാവൂത്തർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നു

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലുള്ള വെളിച്ചം 2022- 23 എന്ന സപ്ത ദിന സഹവാസ ക്യാമ്പ് മതിൽ ഭാഗം ഗവ.യു.പി.സ്‌കൂളിൽ ആരംഭിച്ചു. തിരുവല്ല ഡി.വൈ.എസ്.പി.രാജപ്പൻ റാവൂത്തർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.കെ. ഗോപി ദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ നവനീത കൃഷ്ണൻ, രമ്യ, പ്രോഗ്രാം ഓഫീസർ രേഷ്മ.എസ്.ദീപ എന്നിവർ പ്രസംഗിച്ചു. 50 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ജനുവരി 01വരെയാണ് ക്യാമ്പ്