പത്തനംതിട്ട : നഗരസഭ ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും ഇന്ന് നടക്കും. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഡോ. കെ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെപേര് പുതിയ ബ്ലോക്കിന് നൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. രണ്ടു നിലകളിലായി 30 കിടക്കകൾ ഉൾപ്പടെ കൂടുതൽ സൗകര്യങ്ങളുറപ്പാക്കി ആയുർവേദാശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണെന്ന് നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ പറ‌ഞ്ഞു.