ഏനാത്ത്: സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പൊലീസിന് വിവരം നൽകി എന്ന് ആരോപിച്ച് യുവാക്കളെ മർദ്ദിച്ച ആറംഗ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. കടമ്പനാട് മലങ്കാവ് കല്ലുതുണ്ടിൽ രാഹുൽ ഗോപി(22) യെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 25ന് വൈകിട്ട് മലങ്കാവിനു സമീപം മലങ്കാവ് കുഴിന്തുണ്ടിൽ പ്രകാശ്(40), സഹോദരൻ അനിൽ (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. കമ്പിവടി ഉപയോഗിച്ച് രാഹുൽ ഗോപിയും സംഘവും മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിൽ പങ്കെടുത്ത അഞ്ചു പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു