പന്തളം : പൊലീസെന്ന് പരിചയപ്പെടുത്തി യുവാവ് കടന്നു പിടിച്ചെന്ന് കോട്ടയം സ്വദേശിനിയുടെ പരാതി. കുളനടയിൽ ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പന്തളം പൊലീസിൽ പരാതി നൽകിയത്.
എം.സി റോഡിൽ കുളനട മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം. കാക്കി വേഷം ധരിച്ച യുവാവ് യുവതിയെ സമീപിച്ച ശേഷം ഇവിടങ്ങളിൽ ബംഗാൾ സ്വദേശികളുടെ ശല്യം ഉണ്ടെന്നും പന്തളം പൊലീസ് സ്റ്റേഷനിലെ സൈബർ സെല്ലിൽ ജോലിചെയ്യുന്ന പൊലീസുകാരൻ ആണെന്നും സ്വയം പരിചയപ്പെട്ട് നടപ്പാതയിലൂടെ സഹായിയായി ഒപ്പം കൂടുകയായിരുന്നു. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.