28-mlpy-crime
പിടികൂടിയ പ്രതികളുമായി പൊലീസ്

മല്ലപ്പള്ളി : ക്രിസ്മസ് ദിനത്തിൽ മല്ലപ്പള്ളി ബാറിൽ ഇരു വിഭാഗങ്ങൾ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കമ്പിവടിക്ക് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിസെ പ്രതികളെ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. വെണ്ണിക്കുളം സ്വദേശികളായ നാരകത്താനി ചവർണർകാട് വീട്ടിൽ വിനീത് ( 26 ),​ മാമ്പേൽമൺ കോളനിയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ സോജി (25)എന്നിവരാണ് അറസ്റ്റിലായത്.

പരിയാരം സ്വദേശി മേലേട്ടു കുന്നേൽ വീട്ടിൽ സുമേഷ്(35)നാണ് മർദ്ദനത്തിൽ പരിക്കേറ്റത്.സി.ഐ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ ആദർശ് , ജയകൃഷ്ണൻ ,എസ്.സി.പി.ഒ അൻസിം,​ സി.പി.ഒ മാരായ വിഷ്ണു, സുജിത്ത്, ഇർഷാദ്, ജയ്‌സൺ, ഷജിൽ, പ്രവീൺഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മർദ്ദനമേറ്റ സുമേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.