konni-fest-
കോന്നി ഫെസ്റ്റിലെത്തിയ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ കലാസന്ധ്യ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കോന്നി ഫെസ്റ്റിൽ ആദരിച്ചു. അടൂർ പ്രകാശ് എം.പി ഉപഹാരം നൽകി. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ദീനാമ്മ റോയി, എസ്.സന്തോഷ് കുമാർ, സുലേഖ.വി.നായർ, ബിനു. കെ.സാം, എലിസബത്ത് അബു, സതീഷ് മല്ലശ്ശേരി, ഡോ.ഡാനിഷ്, അരുൺ കുമാർ, ബിനു ഗോവിന്ദ്, ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.