 
പന്തളം : മദ്ധ്യവയസ്‌കനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം പൂഴിക്കാട് നിരപ്പിൽ താഴേതിൽ കെ. ആർ. ശശി (60) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ ശശിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കണ്ടെത്തിയത്. പല്ലാകുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 11 ദിവസമായി ഇയാളെ കാണാൻ ഇല്ലായിരുന്നുവെന്ന് പറയുന്നു. ഭാര്യ പരേതയായ ലളിത. മക്കൾ: അനഘ, അഖിൽ.