കോന്നി: ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും 30 ന് നടക്കും കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോർജ് വർഗീസ് തേയിലശേരിൽ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ. വാർഡ് മെമ്പർമാരായ എച്ച്. ഫൈസൽ, ശോഭാ മുരളി, അസോസിയേഷൻ രക്ഷാധികാരി വി.ബി.ശ്രീനിവാസൻ. ശരത് കുമാർ, ജഗീഷ് ബാബു, എം.സി.രാധാകൃഷ്ണൻ നായർ, രാജീസ് കൊട്ടാരം എന്നിവർ പ്രസംഗിക്കും. ഇ ജെ വർഗീസ് ഇടയിൽ, ഗായിക പാർവതി ജഗീഷ്, ബീന റേച്ചൽ, കവി നിജു, ശ്രീവത്സൻ എന്നിവരെ ആദരിക്കും.