കടമ്മനിട്ട: വിലക്കയറ്റത്തിനും പിൻവാതിൽ നിയമനത്തിനും ലഹരി മാഫിയക്കുമെതിരെ പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പൗര വിചാരണ യാത്ര കമ്മനിട്ട കല്ലേലി മുക്കിൽ ഡി.സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആർ രമേശ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ഏ.ഷംസുദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ്മാരായ എ.സുരേഷ് കുമാർ, അനിൽ തോമസ്, ജനറൽ സെക്രട്ടറിമാരായ ജാസിംകുട്ടി, സുനിൽ എസ് ലാൽ, റോജി പോൾ ദാനിയേൽ, ഫിലിപ്പ് അഞ്ചാതി, ശ്രീകാന്ത് കളരിക്കൽ, വി.പി മനോജ് കുമാർ, ശ്രീധരൻനായർ, അന്നമ്മ ഫിലിപ്പ്, സജി കെ. സൈമൺ, നാസർ തോണ്ട മണ്ണിൽ, എ.ഫറൂഖ്, അജിത് മണ്ണിൽ, ബൈജു എന്നിവർ പ്രസംഗിച്ചു.