തിരുവല്ല: യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനം ആഘോഷിച്ചു. മുൻ ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ജി.പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ റെനി സൂസൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, വിനീത് വെൺപാല, അഖിൽ ചിറയിൽ, മോൻസി വെൺപാല എന്നിവർ പ്രസംഗിച്ചു.