വടക്കടത്തുകാവ് : കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം ജന്മദിനം ആഘോഷിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ.കണ്ണപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ബിനു, ഡി.സി.സി അംഗം ഉമ്മൻ തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് നിസാർ കാവിള, വാർഡ് മെമ്പർ സൂസൻ ശശികുമാർ , റിനോ പി. രാജൻ, സാജൻ തടത്തിൽ, ബിധുൻ പി. ബാബു, എൻ. മണി ,രജനീഷ് പാപ്പച്ചൻ , അതുൽസുന്ദർ, എന്നിവർ പ്രസംഗിച്ചു .