 
തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ശ്രീധർമ്മശാസ്താ നടയിൽ നാൽപ്പത്തിയൊന്ന് ദിവസമായി നടത്തിവന്ന മണ്ഡല ചിറപ്പ് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പുഷ്‌പാഭിഷേകത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിൽ നിന്ന് ഭഗവാന് പുഷ്പാഭിഷേകത്തിന് സമർപ്പിക്കാനുള്ള പുഷ്പങ്ങളുമായുള്ള ഘോഷയാത്രയിൽ ഭക്തജനങ്ങളും താലപ്പൊലിയും വാദ്യമേളങ്ങളും അകമ്പടിയായി. പുഷ്‌പാഭിഷേകത്തിനും വിശേഷാൽ ദീപാരാധനയ്ക്കും മേൽശാന്തി ശ്രീകുമാർ നമ്പൂതിരി മുഖ്യകാർമ്മികനായി. ഘോഷയാത്രയ്ക്ക് മോഹനൻ നായർ, ഗോപാലകൃഷ്ണൻ വേണാട്ട്, കെ.പി. വിജയൻ വിജയസൗദം, ഓമനാ വിജയൻ, സി.കെ.ശ്യാമളകുമാരി, ഉഷാകുമാരി, വേണു വെള്ളിയോട്ട്, നരേന്ദ്രൻ ചെമ്പകവേലിൽ, മോഹൻ മംഗലശേരിൽ, പ്രകാശ് കോവിലകം, വിനയൻ എന്നിവർ നേതൃത്വം നൽകി.