അടൂർ: എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും സി.ഇ.ഡി യും ലൈഫും ചേർന്ന് സംഘടിപ്പിക്കുന്ന ഊർജ്ജകിരൺ പ്രോഗ്രാമിന്റെ ഭാഗമായ 'ഊർജ്ജ സംരക്ഷണ ഒപ്പ് ശേഖരണ കാമ്പയിൻ' ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കാൻവാസിൽ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, എസ്.രാധാകൃഷ്ണൻ, അടൂർ തഹസിൽദാർ പ്രദീപ് വി.ജി എന്നിവരും ഒപ്പ് രേഖപ്പെടുത്തി. കടമ്പനാട് ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടികൾക്ക് രാജീവൻ.ഡി, മനോജ്, പി. സുനിൽകുമാർ,രത്‌നാകരൻ, അഡ്വ. ഇടയ്ക്കാട് സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.