നാറാണംമൂഴി: ചെത്തോങ്കര - അത്തിക്കയം റോഡിൽ കരികുളം വനം കഴിഞ്ഞുള്ള ഇറക്കത്തിൽ അപകടം പെരുകുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ചെറുതും വലുതുമായ ഇരുപതിലധികം വാഹനാപകടങ്ങളാണ് നടന്നത്. ഇറക്കവും കൊടുംവളവുമായതിനാൽ പലപ്പോഴും നിയന്ത്രണം വിട്ടു വാഹനങ്ങൾ കൊക്കയിലേക്ക് മറിയുന്നു . റോഡിന്റെ വശങ്ങളിൽ സംരക്ഷണവേലി സ്ഥാപിക്കണമെന്ന് ബി.ജെ.പി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. കെ.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. സ്മിതാ സുരേഷ്, കെ. കൃഷ്ണൻകുട്ടി, ശിവകുമാർ, പി. ബി. പ്രസാദ്, ഒ. എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.