പന്തളം: പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണത്തിന്റെ രണ്ടാം വാർഷം യു.ഡി .എഫ് വഞ്ചനാദിനമായി ആചരിച്ചു. പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണം രണ്ടു വർഷം പൂർത്തിയാകുമ്പോൾ കെടുകാര്യസ്ഥതയുടെയും അഴിമതിയുടേയും വഞ്ചനയുടേയും പര്യായമായി മാറിയിരിക്കുകയാണ് പന്തളം നഗരസഭയെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. നിയമവും ചട്ടവും പാലിക്കാത്തതിന്റെ പേരിൽ നിരവധി കേസുകൾ ഓംബുഡ്‌സ്മാനിലും ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും നിലനിൽക്കുന്നതായും അവർ പറഞ്ഞു. പ്രതിഷേധ ധർണ മുൻ എം.എൽ.എ വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നഗരസഭാ ചെയർമാൻ എ.നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ,പഴകുളംശിവദാസൻ, അഡ്വ.കെ.എസ് ശിവകുമാർ,എസ്.ഷെരീഫ്, കെ.ആർ.രവി,എ.ഷാജഹാൻ, കെ.ആർ.വിജയകുമാർ,എ.കെ അക്ബർ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ,പന്തളം വാഹിദ് ,മനോജ് കുരമ്പാല, അഡ്വ.തൃദീപ്,നരേന്ദ്രനാഥ്, രാജേന്ദ്ര പ്രസാദ്, മാലിക് മുഹമ്മദ് ,ജോൺ തുണ്ടിൽ,മാത്യു ശാമുവൽ,ജി.അനിൽകുമാർ, മാത്യൂസ്,ഡെന്നീസ് ജോർജ് സോമരാജൻ എന്നിവർ സംസാരിച്ചു.