പന്തളം: ഹൈക്കോടതിയുടെ ഉത്തരവുകൾ ലംഘിച്ച് ബോർഡുകൾ, ബാനറുകൾ, പതാകകൾ തുടങ്ങിയവ സ്ഥാപിക്കുന്ന പരസ്യ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കുമെന്ന് പന്തളം നഗരസഭ സെക്രട്ടറി അറിയിച്ചു. പൊതുനിരത്തുകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.ഏതെങ്കിലും ബോർഡുകൾ, പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് മുമ്പ് മുൻകൂർ അനുമതിയും, ലൈസൻസും നേടിയിരിക്കണം. ബോർഡുകളും ബാനറുകളും കമാനങ്ങളും കൊടി തോരണങ്ങളും അതാത് വ്യക്തികളും സംഘടനകളും സ്വന്തം നിലയിൽ നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുന്നതുൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കും