പന്തളം : പന്തളം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ജനുവരി ആറിന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 5ന് അഭിഷേകം, ഏഴിന് സോപാനസംഗീതം, എട്ടിന് ബിംബശ്രദ്ധിക്രിയകൾ, 9 ന് ശിവപുരാണ പാരായണം , 6 .25 ന് സോപാനസംഗീതം, 6.45 ന് അൻപൊലി .9ന് ശിവപുരാണ പാരായണം, വൈകിട്ട് 6.25ന് സോപാനസംഗീതം. 7.30ന് ഹിന്ദു ധർമ്മ സമ്മേളനത്തിൽ ജെ.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. രാത്രി 10 ന് ഓച്ചിറ മഹിമയുടെ നാടകം. 30ന് രാത്രി 7.30ന് ഹിന്ദു ധർമ്മ സമ്മേളനത്തിൽ മീര എസ്.നായർ ഓമല്ലൂർ മുഖ്യപ്രഭാഷണം നടത്തും. 9 .30ന് നൃത്ത നൃത്യങ്ങൾ. 31ന് രാത്രി 7. 30ന് സ്വാമി ജ്ഞാനാമൃതാനന്ദപുരി പ്രഭാഷണം നടത്തും. 9 .30 ന് നൃത്ത നൃത്യങ്ങൾ . ജനുവരി 1ന് രാത്രി 7.30 ന് ഡോ. പ്രമീളാദേവി പ്രഭാഷണം നടത്തും. രാത്രി 9 .30 മുതൽ കടത്തനാടൻ കളരിപ്പയറ്റ്. 2ന് രാത്രി 7. 30ന് ഹിന്ദു ധർമ്മ സമ്മേളനം സമാപനം . സേതുമാധവൻ പ്രഭാഷണം നടത്തും . രാത്രി 9. 30ന് ഹൃദയ ജപലഹരി . 3ന് വൈകിട്ട് 3 .30ന് ഓട്ടൻതുള്ളൽ. 5.30ന് വേലകളി. രാത്രി 10. 30 ന് ഗാനമേള ,4 ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5.30ന് വേലകളി, 11 ന് നാടൻപാട്ട്, 5 ന് രാവിലെ 11ന് ഉത്സവബലി , 3.30 ന് ഓട്ടൻതുള്ളൽ, 5.30ന് വേലകളി, 7.30 ന് മേജർസെറ്റ് പഞ്ചാരിമേളം, 11 ന് പള്ളിവേട്ട, 6 ന് രാവിലെ 9 ന് ആറാട്ടുബലി. 10 ന് ആറാട്ട് എഴുന്നെള്ളത്ത്. വൈകിട്ട് 4.30ന് ആറാട്ടുകടവിൽ തിരു ആറാട്ട്. 7 ന് സംഗീത സദസ്, 9.30 ന് സംഗീതാമൃതം . രാത്രി 10.30 ന് ആറാട്ട് വരവേൽപ്പ്.