പന്തളം: കേരളം ലഹരി മാഫിയയുടെ പിടിയിലാണെന്നും കേരളത്തിലെ ഇടതു സർക്കാർ അതിനുവേണ്ട ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ജി.രഘുനാഥ് നയിക്കുന്ന കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ പൗരവിചാരണ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് വി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കമാരായ തോപ്പിൽ ഗോപകുമാർ,പഴകുളം ശിവദാസൻ, എം.ജി കണ്ണൻ, ബി.നരേന്ദ്രനാഥ്,വെട്ടൂർ ജ്യോതി പ്രസാദ്, ഉണ്ണികൃഷ്ണൻ നായർ, ലാലി ജോൺ, ഐക്കര ഉണ്ണികൃഷ്ണൻ, ഫാ..ഡാനിയേൽ പുല്ലേലിൽ, എ.നൗഷാദ് റാവുത്തർ, അഡ്വ.ഡി. എൻ.തൃദീപ്, ബി.പ്രസാദ് കുമാർ, എൻ.ജി.പ്രസാദ്, ജ്യോതിഷ് പെരുംപുളിക്കൽ,രാജേന്ദ്രൻ നായർ, രഘു പെരുംപുളിക്കൽ, ജയാ ദേവി, വസന്ത ശ്രീകുമാർ, കിരൺ കുരമ്പാല, ഋഷി, കെ.എൻ. മനോജ് എന്നിവർ പ്രസംഗിച്ചു.