
റാന്നി : ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ചു ടാറിംഗ് പൂർത്തിയാക്കിയ അറയ്ക്കമൺ - ചേന്നമ്പാറ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സോണിയാ മനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ നിറംപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, ഓമന പ്രസന്നൻ, റോസമ്മ വറുഗീസ്, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, എം.പി.സുരേന്ദ്രൻ, കെ.കെ.ഗോപിനാഥൻ, സോദരൻ ഈറമല എന്നിവർ പ്രസംഗിച്ചു.