കോന്നി: കോൺഗ്രസിന്റെ 138-ാ മത് ജന്മവാർഷികം കോന്നി കോൺഗ്രസ് ഭവനിൽ ആഘോഷിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജിലി ജോസഫ്, എസ്.വി പ്രസന്നകുമാർ, വിൽസൻ തുണ്ടിയത്ത്,റോജി ഏബ്രഹാം, ഐവാൻ വകയാർ, മോൻസി ഡാനിയേൽ, ആർ.കൈലാസ്, പ്രവീൺ പ്ലാവിളയിൽ, മനോജ് മുറിഞ്ഞകൽ, മോഹൻ കുമാർ,പി.വി ജോസഫ്,രാജൻ,ലീല രാജൻ, പ്രിയ എസ്.തമ്പി,ഫൈസൽ പി.എച്ച്, ഷിജു അറപ്പുരയിൽ, പ്രദീപ് കുമാർ, അഭിലാഷ്, ചിത്ര രാമചന്ദ്രൻ, അമ്പിളി പ്രവീൺ എന്നിവർ പ്രസംഗിച്ചു.