29-crime-bijoy
ബിജോയ്

പത്തനംതിട്ട; വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോയിപ്രം അയിരൂർ വെള്ളിയറ പനച്ചിക്കൽ മുട്ടുമണ്ണുകാലായിൽ മത്തായിക്കുട്ടിയുടെ മകൻ ബിജോയ് (34) ആണ് കോയിപ്രം പൊലീസിന്റെ വലയിൽ കുടുങ്ങിയത്. ഇന്നലെ പകൽ 11. 30 ന് ചാരായം വാറ്റുന്ന വിവരമറിഞ്ഞെത്തിയ എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് ബിജോയ് ഒാടി രക്ഷപ്പെട്ടു. പിന്നീട് പിടികൂടുകയായിരുന്നു. 15 ലിറ്റർ കോടയും 50 മില്ലി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു . പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ്. ഐ. അനൂപ്, സി .പി .ഓമാരായ അഭിലാഷ്. ബ്ലെസൺ. നെബു മുഹമ്മദ്, ശ്രീജിത്ത് പരശുറാം, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.