പത്തനംതിട്ട: പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ പൊലീസ് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് വിവിധ ദളിത് സമുദായ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. പന്തളം തെക്കേക്കര പാറക്കൽ തേവരുകുറ്റിയിൽ മുരളീധരനേയും മകൻ മനുവിനേയും കൊടുമൺ എസ്. ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം . ഇത് സംബന്ധിച്ച് ഡി. ജി. പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായി മനു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം എസ്. ഐ യ്ക്കും പൊലീസുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സമുദായ സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ ദളിത് സമുദായ മുന്നണി ജില്ലാ സെക്രട്ടറി മേലൂട് ഗോപാലകൃഷ്ണൻ, രാജൻ പടനിലത്ത് , പള്ളിക്കൽ അനിൽകുമാർ, അജയൻ പെരുമുറ്റം, മുരളീധരൻ, മനു എന്നിവരും പങ്കെടുത്തു.,