29-dr-ms-sunil
ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് പണിതുനൽകുന്ന 264 മത്തെ വീടിന്റെ താക്കോൽദാനചടങ്ങ് തോമസ് കല്ലൂരും, ലൈല തോമസും ചേർന്ന് നിർവഹിക്കുന്നു.

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്കു പണിതു നൽകുന്ന 264-ാ മത്തെ സ്‌നേഹഭവനം മണ്ണടി ചെമ്പകശ്ശേരിപടി ആലുവിള കിഴക്കേതിൽ ലിസി ബാബുവിന് നൽകി. ചിക്കാഗോ എൽമാഷ് സി. എസ്. ഐ. ചർച്ചിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽദാനവും ഉദ്ഘാടനവും ചർച്ചിന്റെ പ്രതിനിധിയായ ലൈല തോമസും തോമസ് കല്ലൂരും ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർ ലിന്റോ. വൈ, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, സൂസി മാത്യൂസ്, ബോബൻ അലോഷ്യസ്, നജ്മ ബോബൻ, സാബു എന്നിവർ പ്രസംഗിച്ചു.