29-deputy-speaker
രണ്ടാമത് സെക്ഷ്വൽ മൈനോറിറ്റി ഫോറത്തിന്റെ മീറ്റിങ്ങും ക്രിസ്തുമസ് ആഘോഷവും പന്തളം ചിക്കൂസ് ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പന്തളം : ലിംഗവ്യത്യാസം ഇല്ലാതെ സമൂഹത്തിന്റെ സാദ്ധ്യമായ സമസ്ത മേഖലകളിലും തുല്യ അവസരം ലഭ്യമാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രണ്ടാമത് സെക്ഷ്വൽ മൈനോറിറ്റി ഫോറത്തിന്റെ മീറ്റിംഗും ക്രിസ്മസ് ആഘോഷവും പന്തളം ചിക്കൂസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ മിഷന്റെയും സാന്ത്വനം സുരക്ഷാ പ്രോജക്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഡി.എസ് ചെയർപേഴ്‌സൺ രാജലക്ഷ്മി വി.എ അദ്ധ്യക്ഷയായിരുന്നു. സാന്ത്വനം സുരക്ഷ പ്രോജക്ട് ഡയറക്ടർ സുജിത് കുമാർ എം.മുൻസിപ്പൽ കൗൺസിലർ പന്തളം മഹേഷ്,സ്‌നേഹിത കൗൺസിലർ ഇന്ദു എൻ.എസ്, പ്രോഗ്രാം ഫീൽഡ് ഓഫീസർ അനന്തശിവൻ.കെ, അഡ്വ.ജോമോൻ കോശി, വിജയ നായർ, ഡോ.ജോസഫ് ആന്റണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.സമ്മേളനശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.