29-sinil-mundappaly
. ഫോട്ടോ ക്യാപ്ഷൻ ടി കെ മാധവൻ സ്മാരക കോളജും ശ്രീനാരായണ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശ്രീ നാരായണഗുരുവും നവോത്ഥാനവും എന്ന സെമിനാർ അഡ്വ :സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു കോളേജ് പ്രിൻസിപ്പൽ പി പി ഷർമിള, പഠന കേന്ദ്രം കോഡിനേറ്റർ സനൂപ് ശിവരാമൻ എന്നിവർ സമീപം

നങ്ങ്യാർകുളങ്ങര: കേരളീയ സമൂഹത്തിന് നവോത്ഥാന വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് കാലാതീതമായ പ്രാധാന്യം വർദ്ധിച്ചതായി അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. നങ്ങ്യാർകുളങ്ങര ടി.കെ.മാധവൻ സ്മാരക കോളേജിൽ ശ്രീനാരായണ പഠനകേന്ദ്ര സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവനും നവോത്ഥാനവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഗുരുക്കന്മാർ കാലഘട്ടത്തിന്റെ സവിശേഷത ഉൾക്കൊണ്ട് ധർമ്മത്തിന് പ്രാധാന്യം നൽകിയിരുന്നു . മനുഷ്യത്വമാണ് തന്റെ മതമെന്ന ഉദ്‌ബോധനമാണ് ഗുരുവിന്റെ ഏറ്റവും വലിയ ദാർശനികമായ ചിന്താധാര. ജാതി മത ചിന്തകൾക്ക് അപ്പുറമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഗുരുദേവന് ഉണ്ടായിരുന്നതെന്ന് സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.
പ്രിൻസിപ്പൽ പി.പി.ഷർമിള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ പഠനകേന്ദ്രം കോഡിനേറ്റർ സനൂപ് ശിവരാമൻ സ്വാഗതം പറഞ്ഞു . ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ.രാജീവ് എസ്.ആർ., മലയാളം വിഭാഗം മേധാവി ലേഖ കെ.വി, കെമിസ്ട്രി വിഭാഗം മേധാവി ഡോ. സ്മിത ടി.ആർ., ഇംഗ്ലീഷ് വിഭാഗം മേധാവി സൗമ്യ വി.എസ്.എന്നിവർ പ്രസംഗിച്ചു.